റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് മുല്ലപ്പള്ളി, രവീന്ദ്രനെ എയിംസിലെ വിദഗ്ധ സംഘം പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

December 9, 2020 - 12:24 pm

കണ്ണൂർ : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രന്‍. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍, തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നത്. സ്വപ്‌ന സുരേഷിന്റെ ജീവന്‍ അപകടത്തിലാണ്.

സ്വപ്‌നയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു. അതേസമയം നിരന്തരം അസുഖബാധിതനാകുന്ന സി എം രവീന്ദ്രനെ എയിംസിലെ വിദഗ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *