റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെറിലാന്റ് സ്റ്റുഡിയോ സ്ഥാപകന്‍ പി സുബ്രമണ്യത്തിന്റെ മകനും സിനിമാ നിര്‍മ്മാതാവുമായ എസ് കുമാര്‍ അന്തരിച്ചു

December 7, 2020 - 7:30 am

തിരുവനന്തപുരം: നിര്‍മ്മാതാവും മെറിലാന്റ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പി സുബ്രമണ്യത്തിന്റെ മകന്‍ എസ് കുമാര്‍(90) അന്തരിച്ചു. വഴുതക്കാട് ഈശ്വര വിലാസം റോഡ് ബീക്കണ്‍ അപ്പാര്‍ട്ടമെന്റ് 8 ബിയിലെ വസതിയിലായിരുന്നു അന്ത്യം. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥനായിരുന്നു.

വേനലില്‍ ഒരു മഴ, പുതിയ വെളിച്ചം, ഭക്തഹനുമാന്‍, അമ്മേഭഗവതി ,ശ്രീ അയ്യപ്പന്‍ തുടങ്ങിയവ എസ് കുമാര്‍ നിര്‍മ്മിച്ച 25 ഓളം സിനിമകളില്‍ ചിലതാണ്. ഒരു പതിറ്റാണ്ട് മുമ്പുവരെ വിതരണ രംഗത്തും ടെലിവിഷന്‍ പരമ്പര നിര്‍മ്മാണ രംഗത്തും സജീവമായിരുന്നു.

അമ്മ ; മീനാക്ഷിയമ്മ. ഭാര്യ: ഡോ. കോമളം കുമാര്‍. മക്കള്‍: നീലാ രാജേന്ദ്ര പ്രസാദ്, ഉമാ രാജ് ചന്ദ്രന്‍, മീനാ പി കുമാര്‍ (അദ്ധ്യാപിക,പാലക്കാട് മേഴ്‌സി കോളേജ് ) അന്തരിച്ച കെ. സുബ്രമണ്യം ,ഡോ. കെ പദ്മനാഭന്‍, .മരുമക്കള്‍ : രാജേന്ദ്ര പ്രസാദ്, (ട്രിനിറ്റിതീയേറ്റര്‍ പതതനംതിട്ട),പരേതനായ ഡോ.രാജ് ചന്ദ്രന്‍, ഡോ. പി സന്ധ്യ, എസ് സാനി, .സഹോദരങ്ങള്‍: എസ് ചന്ദ്രന്‍, എം ലീല, ഡോ.എംഎസ് ശിവകുമാര്‍ , എസ് കാര്‍ത്തികേയന്‍, എസ്.മുരുകന്‍. സംസ്‌കാരം തിങ്കളാഴ്ച(7.12.2020) മൂന്നിന് സ്റ്റുഡിയോ വളപ്പില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *