തൃശൂർ: എട്ടുവർഷമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ നഴ്സുമാരും സമരത്തിലേക്ക്. ആദ്യഘട്ടമെന്ന നിലയിൽ 21നു സൂചനാ പണിമുടക്കും തൃശൂരിൽ സമരപ്രഖ്യാപന കണ്‍വൻഷനും നടത്തും.മുഴുവൻ നഴ്സുമാരും പണിമുടക്കും. അത്യാഹിതവിഭാഗത്തിലും വാർഡിലും മൂന്നിലൊന്നു നഴ്സുമാരുണ്ടാകും.
അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ
നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കു കടക്കുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കൗണ്‍സിൽ യോഗം അറിയിച്ചു. തൃശൂർ പ്രഫ. ജോസഫ് മുണ്ടശേരി ഹാളിൽ നടന്ന യോഗം ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. ശമ്പളം നൽകാൻ മാനേജ്മെന്റുകൾ തയാറാണെന്നു പറയുന്നുണ്ടെങ്കിലും സർക്കാർ ഉത്തരവിറക്കുന്നില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണു സമരപ്രഖ്യാപന കണ്വൻഷൻ നടത്തുന്നതെന്നും ജാസ്മിൻ ഷാ പറഞ്ഞു
