തദ്ദേശ തിരഞ്ഞെടുപ്പില്‍ കന്നിവോട്ടിനൊരുങ്ങുന്ന 57 കാരന്‍ രമേശ് പി.പണിക്കര്‍

ചെങ്ങന്നൂര്‍: മാന്നാര്‍ കുട്ടമ്പേരൂര്‍ ചക്കനാട്ട് നീലാംബരിയില്‍ രമേശ് പി പണിക്കര്‍ 57-ാം വയസില്‍ തന്റെ കന്നിവോട്ടിനൊരുങ്ങുകയാണ്. 19ാം വയസില്‍ ജോലിതേടി മുംബെയിലും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലും ജോലി ചെയ്ത് 57ാം വയസില്‍ നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്തുന്ന അവസരങ്ങളിലൊന്നും തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനവസരമുണ്ടായിട്ടില്ല.

1982 ല്‍ ആരംഭിച്ച യാത്ര പര്യവസാനിച്ചത് 2019 മെയ് മാസത്തിലാണ് 83 ല്‍ ഷാര്‍ജ, 87 ല്‍ സൗദി, തിരികെയെത്തി മുംബെയില്‍ ഒരുവര്‍ഷം ,ഇങ്ങനെ നീണ്ടുപോയ ജീവിതയാത്ര അവസാനി്ക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോള്‍ വടക്കേവഴി 830-ാം നമ്പര്‍ കൊറ്റാര്‍ക്കാവ് എന്‍എസ്എ്‌സ് കരയോഗം ജോയിന്റ് സെക്രട്ടറി , കുടുംബ ക്ഷേത്രമായ കളിക്കല്‍ വല്ല്യച്ചന്‍ ഭദ്രാഭഗവതി ഭരണ സമിതിയിടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കയായി കുടംബ ജീവിതം നയിക്കുന്ന രമേശ് പി പണിക്കല്‍ ഇപ്രാവശ്യ‌ത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്റെ കന്നിവോട്ട് രേഖപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →