യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് മിസൈൽ പരീക്ഷിച്ചു

മുംബൈ: ഇന്ത്യൻ നാവികസേന തിങ്കളാഴ്ച(30/11/2020) ഒരു യുദ്ധക്കപ്പലിൽ നിന്ന് ബ്രഹ്മോസ് മിസൈൽ പരീക്ഷിച്ചു.

നവംബർ 24, നവംബർ 25 തീയതികളിൽ കരയിൽ ലക്ഷ്യമിടാൻ ഉദ്ദേശിച്ചുള്ള മിസൈലുകൾ കരസേന പരീക്ഷിച്ചിരുന്നു. നവംബർ 25 ന് വ്യോമസേന ഇതേ പതിപ്പ് തന്നെ പുറത്തിറക്കിയിരുന്നു.

ചൈനീസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഊർജിതമായ മിസൈൽ പരീക്ഷണങ്ങളുമായി ഇന്ത്യൻ സൈന്യം മുന്നോട്ടു പോവുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →