റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ് കുമാറിന് ഉപാധികളോടെ ജാമ്യം

December 1, 2020 - 12:58 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രദീപ് കുമാറിന് ജാമ്യം. ഉപാധികളോടെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കെട്ടിചമച്ച കേസാണിതെന്നും നാല് ദിവസം പോലീസ് ചോദ്യം ചെയ്‌തെന്നും റിമാന്‍ഡ് നീട്ടരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

കേസില്‍ പ്രദീപ് കുമാര്‍ കൂലിക്കാരന്‍ മാത്രമാണെന്നും മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ നേരത്തെ പറഞ്ഞിരുന്നു. വിപിന്‍ലാലിന്റെ പരാതിയിലായിരുന്നു പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രദീപ് കുമാറിനെ മറ്റാരോ അയച്ചതാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു വിപിന്‍ലാലിന്റെ പ്രതികരണം.

പ്രദീപ് കുമാറിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തില്‍ നിന്നും പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *