റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്ക് മോഷ്ടിച്ച് കാമുകിയെ കാണാനെത്തി, അപകടത്തിൽ പെട്ട യുവാക്കൾ അറസ്റ്റിൽ

November 29, 2020 - 11:53 am

താനൂര്‍: മോഷ്ടിച്ച ബൈക്കിലെത്തി കാമുകിയെ കണ്ട് തിരിച്ചു വരുന്നതിനിടെ അപകടത്തില്‍പെട്ട യുവാക്കള്‍ അറസ്റ്റില്‍.

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അകിബ് (ആഷിഖ് -21), പൊക്ലിന്റെ പുരക്കല്‍ റസല്‍ (19), കുഞ്ഞിക്കപ്പന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ (അമീന്‍- 24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പുത്തരിക്കലില്‍ നിന്ന് മോഷ്ടിച്ച ബൈക്കില്‍ യാത്ര തിരിച്ച ഇവര്‍ തെന്മലയില്‍ വാഹനം വിറ്റതിനു ശേഷമാണ് സംഘത്തില്‍ ഒരാളുടെ കാമുകിയെ കാണാൻ യാത്ര തിരിച്ചത്. കൊല്ലം ചാത്തന്നൂരില്‍നിന്ന് മറ്റൊരു ബൈക്ക് കവര്‍ന്നു. കാമുകിയെ കണ്ടതിനു ശേഷം ഒരാള്‍ ബസിലും മറ്റുള്ളവര്‍ ബൈക്കിലും തിരിച്ചു പോയി.

പാലക്കാട് മലപ്പുറം അതിര്‍ത്തിയില്‍ ബൈക്ക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തില്‍ പെടുകയായിരുന്നു. സംശയം തോന്നിയ പോലീസ് അന്വേഷിച്ചപ്പോഴാണ് മോഷണ വിവരം വ്യക്തമായത്. സിഐ പി.പ്രമോദ്, എസ്‌ഐ എന്‍.ശ്രീജിത്, എഎസ്‌ഐ പ്രതീഷ്, സിപിഒമാരായ എം.പി.സബറുദ്ദീന്‍, കെ.സലേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *