റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഹനാപകടത്തില്‍ നവവധു മരിച്ചു. ഭർത്താവും സുഹൃത്തുക്കളും ഗുരുതരാവസ്ഥയിൽ

November 29, 2020 - 12:06 pm

ചേര്‍ത്തല: വാഹനാപകടത്തില്‍ നവവധു മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19) മരിച്ചത്. ദേശീയപാത തിരുവിഴകവലക്ക് സമീപം 28-11-2020 ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അനന്തു (21)വിനും രണ്ടു സുഹൃത്തുക്കൾക്കും പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാറിൽ തിരുവിഴയില്‍ വെച്ച്‌ എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി വന്നിടിക്കുകയായിരുന്നു.

കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങുകയായിരുന്നു വിഷ്ണുപ്രിയയും മറ്റുള്ളവരും. അപകടത്തിൽ കാറിലുണ്ടായിരുന്നവര്‍ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ കുടുങ്ങിപ്പോയ കാര്‍ ഫയര്‍ഫോഴ്‌സ് എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയയെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് അനന്തു ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശികളായ ജിയോ മെഡിക്കല്‍ സെന്ററിലും അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *