റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഭാ ടിവിയുടെ പരിപാടികളുടെ സമയക്രമം

November 20, 2020 - 3:16 pm

തിരുവനന്തപുരം: കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ നവംബർ 22 മുതൽ 28 വരെ സംപ്രേഷണം ചെയ്യും. സെൻട്രൽ ഹാൾ, കേരള ഡയലോഗ് ട്രാൻസ്‌ജെൻഡർ എന്നീ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. സെൻട്രൽ ഹാൾ പരിപാടിയിൽ മധുവുമായി കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എയും കെ.എ. ബീനയും നടത്തുന്ന അഭിമുഖമാണ് സംപ്രേഷണം ചെയ്യുന്നത്.

സെൻട്രൽ ഹാൾ സമയക്രമം: നവംബർ 22ന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും 23 ന് പുലർച്ചെ 12-12.30 നും (പുന:സംപ്രേഷണം) 23 ന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും 25 ന് ഉച്ചയ്ക്ക് 11.30-12.00 നും (പുന:സംപ്രേഷണം), 24 ന് കൈരളി ന്യൂസിൽ  വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും(പുന:സംപ്രേഷണം)  കേരളവിഷനിൽ 26 ന്് രാത്രി 8.00-8.30 നും 27 ന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം) മീഡിയ വണ്ണിൽ 28 ന് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക് 2.30-3.00നും (പുന:സംപ്രേഷണം).

കേരള ഡയലോഗ് ട്രാൻസ്ജെൻഡർ സമയക്രമം : നവംബർ 22ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി,വി. വൈകിട്ട് 6.30-7.00നും,  23 പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വി. 23ന് രാത്രി 8.00-8.30,  24 ന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00 നും, 27 ന് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം).  മാതൃഭൂമി ന്യൂസിൽ 25 ന്വൈകിട്ട് 4.30-5.00 നും 26 ന് പുലർച്ചെ 12.00-12.30 നും(പുന:സംപ്രേഷണം). 26ന് ദൂരദർശൻ മലയാളത്തിൽ രാത്രി 8.30-9.00 നും 27 ന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), 27 ന് ന്യൂസ് 18 വൈകിട്ട് 4.30-5.00.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *