കൊച്ചി: കൊച്ചിയില്‍ ചേരുന്ന ബിജെപി നേതൃയോഗത്തില്‍ ശോഭ സുരേന്ദ്രന് പങ്കെടുക്കില്ല. 20-11-2020 വെള്ളിയാഴ്ച തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ നിന്നാണ് ശോഭ സുരേന്ദ്രൻ വിട്ടു നിൽക്കുന്നത് .
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോടും പാര്‍ട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുകയാണ്. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വെള്ളിയാഴ്ചയിലെ യോഗത്തിൽ ശോഭ സുരേന്ദ്രനോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ബിജെപി നേതാവ് സി.പി രാധകൃഷ്ണന് പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ ഭിന്നതകള്‍ സ്വാഭാവികമാണ്. ഗ്രൂപ്പ് പോരുകളിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് ബി.ജെ.പി ദേശീയ നേതൃത്വവും ആര്‍എസ്എസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യം യോഗത്തിലും ആവർത്തിക്കും. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കൂടി ലക്ഷ്യമിട്ടാണ് നേതൃത്വ യോഗം നടത്തുന്നത്.