അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

12 കോടി രൂപ ഒന്നാം സമ്മാനം; ക്രിസ്മസ് ബമ്പർ ഭാഗ്യക്കുറി നാളെ (നവംബർ 20) പ്രകാശനം ചെയ്യും

November 19, 2020 - 4:33 pm

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ക്രിസ്മസ് – പുതുവത്സര ബമ്പർ ഭാഗ്യക്കുറി നാളെ (നവംബർ 20) തിരുവനന്തപുരത്തു ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണ പ്രകാശനം ചെയ്യും. ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് 3 നാണ് പ്രകാശനം .

രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേർക്ക് മൊത്തം 3 കോടി രൂപയും, മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്ക് മൊത്തം 60 ലക്ഷവും, നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്ക് 30 ലക്ഷം രൂപയും ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ 108 പേർക്ക് ലഭിക്കും. തുടർന്ന് 5000, 3000, 2000, 1000 രൂപയുടെ അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില. നറുക്കെടുപ്പ് 2021 ജനുവരി 17ന് നടക്കും. ആറ് പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ അച്ചടിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *