പിരിവ് നല്‍കിയില്ലെന്ന് ആരോപിച്ച് കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം കത്തിച്ച് സാമൂഹ്യവിരുദ്ധര്‍

തിരുവനന്തപുരം: റോഡ് നിര്‍മാണത്തിനിടെ പിരിവ് നല്‍കാന്‍ തയ്യാറാകാതിരുന്ന കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം കത്തിച്ച് സാമൂഹ്യവിരുദ്ധര്‍.

തിരുവനന്തപുരം അരുവിക്കരക്കു സമീപം കടമ്പനാട് 3-11-2020 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം . മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തി നശിച്ചു.

കരാറുകാരന്റെ നേതൃത്വത്തിലുള്ള ജീവനക്കാരോട്
റോഡ് നിര്‍മാണത്തിനിടെ പിരിവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
കരാറുകാരനായ നെടുമങ്ങാട് സ്വദേശി രാഹുല്‍ പിരിവ്‌ നല്‍കിയില്ല. തുടർന്നാണ് മണ്ണുമാന്തി യന്ത്രം കത്തിച്ചത് എന്ന് രാഹുൽ പരാതിയിൽ വ്യക്തമാക്കി.

സംഭവത്തില്‍ കുറ്റവാളികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അരുവിക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അരുവിക്കര കേസ് അന്വേഷണം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →