റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി അമിത് ഷാ

January 3, 2020 - 10:41 am

ന്യൂഡല്‍ഹി ജനുവരി 3: സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കേന്ദ്രം ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

കണ്ണൂരില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസിനിടെയാണ് ഗവര്‍ണറും പ്രതിനിധികളും തമ്മില്‍ പ്രശ്നമുണ്ടായത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിന് ഗവര്‍ണര്‍ക്കെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ രംഗത്തുണ്ടായിരുന്നു. ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിനിധികള്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *