പാരിസ്: മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രൊഫസര്‍ സാമുവല്‍ പാറ്റി നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഗൂഢാലോചനക്കാരുടെ ഇരയാവുകയായിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മതമൗലിക വാദികള്‍ക്ക് രാജ്യത്ത് ഇനി സുഖമായി ഉറങ്ങാന്‍ കഴിയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ മനുഷ്യാവതാരമായതിനാലാണ് സാമുവല്‍ പാറ്റി കൊല്ലപ്പെട്ടത്. മതമൗലിക വാദികള്‍ക്ക് തങ്ങളുടെ ഭാവി വേണം. സാമുവല്‍ പാറ്റിയെപോലുള്ള ധീരനായകനെപ്പോലുളളവര്‍ ജീവനോടെയുള്ളപ്പോള്‍ അവര്‍ക്ക് ഈ ലക്ഷ്യം നേടിയെടുക്കുക അസാദ്ധ്യമാണെന്നും മാക്രോണ്‍ വ്യക്തമാക്കി.
സ്വതന്ത്ര പൗരര്‍ അധിവസിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ തീവ്രവാദികളെയും ഇസ്ലാമിസ്റ്റുകളെയും നശിപ്പിക്കണ്ടതിന്റെ ഒരു മുഖമായി സാമുവല്‍ പാറ്റി നമ്മുടെ രാജ്യത്ത് മാറുകയുണ്ടായി. മനസ്സിലാക്കാനും, പഠിക്കാനും, പഠിപ്പിക്കാനും, സ്വതന്ത്രരാകാനുമുള്ള നമ്മുടെയൊക്കെ ദൃഢനിശ്ചയത്തിന്റെ ഒരു മുഖമായ്. പ്രൊഫസര്‍, ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.
നിങ്ങള്‍ പഠിപ്പിച്ചതുപോലെ ഞങ്ങള്‍ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും. ആരൊക്കെ പിന്നാട്ട് പോയാലും, കാരികേച്ചറുകളും, ഡ്രോയിങ്ങുകളും ഞങ്ങളൊരിക്കലും ഉപേക്ഷിക്കില്ല. ഒരു ജനാധിപത്യഭരണകൂടമെന്ന നിലയില്‍ യാതൊരുവിധ വിവേചനവുമില്ലാതെ എല്ലാ യുവാക്കള്‍ക്കും അതിന്റേതായ എല്ലാവിധ അവസരങ്ങളും ഞങ്ങള്‍ നല്കും.ഞങ്ങളത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

