റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്ക് ഡൗണ്‍ കാലത്ത് വിജയകരമായ കൃഷിയുമായി എറണാകുളം ജില്ലാ യുവജന കേന്ദ്രം

October 21, 2020 - 3:28 pm

എറണാകുളം : കോവിഡ് 19 ഉം തുടര്‍ന്ന് വന്ന ലോക്ക് ഡൗണും നിരവധി പുതിയ തിരിച്ചറിവുകളിലേക്കാണ് മനുഷ്യരെ നയിച്ചത്. സ്വന്തം വീട്ടിലും നാട്ടിലെ തരിശു നിലങ്ങളിലും കൃഷിയിറക്കി സ്വയം പര്യാപ്തതയുടെ പുതിയ അനുഭവങ്ങള്‍ ആണ് ജില്ലാ യുവജന കേന്ദ്രം സ്വന്തമാക്കിയത്. സംസ്ഥാന യുവ ജന ബോര്‍ഡിന് കീഴില്‍ യുവത്വം കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായായിരുന്നു ജില്ലായിലെ വിവിധ പഞ്ചായത്തുകളിലെ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ഉള്ള യുവജനങ്ങള്‍ കൃഷി ആരംഭിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സ്വന്തം വീട്ടു വളപ്പിലും വീടിന്റെ മട്ടുപ്പാവിലും അവര്‍ കൃഷിയിറക്കി. കൃഷി ഭവനില്‍ നിന്നും സ്വന്തം നിലയില്‍ വാങ്ങിയുമൊക്കെയാണ് ആവശ്യമായ വിത്തുകളും തൈകളും അവര്‍ ശേഖരിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയി 7.75 ഏക്കര്‍ സ്ഥലത്താണ് വിവിധ തരത്തിലുള്ള വിളകള്‍ ഇറക്കിയത്. മട്ടുപാവിലും വീട്ടുമുറ്റത്തും നടത്തിയ കൃഷി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണിത്. വാഴ, നെല്ല്, കപ്പ, പച്ചക്കറികള്‍, മഞ്ഞള്‍, ഇഞ്ചി എന്നിവയായിരുന്നു പ്രധാന വിളകള്‍.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8698/Agriculture.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *