മൂന്നാര്‍: സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ആല്‍ക്കഹോള്‍ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂന്നാറിലെ ഹോംസ്റ്റേ ഉടമ മരിച്ചു. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി തങ്കപ്പനാണ് (72) മരിച്ചത്.ഇയാൾക്കൊപ്പം സാനിറ്റൈസർ ആൽക്കഹോൾ കഴിച്ച ഡ്രൈവര്‍ ജോബി കഴിഞ്ഞ ആഴ്ച മരിച്ചിരുന്നു. ആല്‍ക്കഹോള്‍ കൊണ്ടുവന്ന സുഹൃത്ത് മനോജ് കണ്ണിൻ്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിലാണ്
2020 സെപ്തംബർ 29 നാണ് ഹോം സ്റ്റേയില്‍ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തങ്കപ്പനെ കാണാൻ വന്ന സുഹൃത്തായ ചാലക്കുടി സ്വദേശി മനോജ് കൊണ്ടുവന്ന മദ്യം തീർന്നപ്പോൾ കൈവശം സാനിറ്റൈസർ ഉണ്ടാക്കാൻ വെച്ചിരുന്ന ആൽക്കഹോൾ എടുത്തു കുടിച്ചു. അതിൻറെ ചവർപ്പ് ഒഴിവാക്കാൻ ചേർത്താണ് കഴിച്ചത്. മനോജ്, തങ്കപ്പൻ തങ്കപ്പന്റെ ഡ്രൈവർ ജോബി എന്നിവരായിരുന്നു മദ്യപിച്ചത്. അടുത്തദിവസം ഗുരുതരാവസ്ഥയിലായ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ജോബി 4 – 10 – 2020 മരിച്ചു. ഇത് കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ട മനോജ് ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തിൽ മനോജിനെ പ്രതിയാക്കി പോലീസ് കേസെടുത്തു അന്വേഷണം നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ അസ്വാഭാവികതയില്ല എന്നാണ് വിലയിരുത്തൽ . ഹോംസിൽ നടത്തിയ പരിശോധനയിൽ സാനിറ്റെസർ ആൽക്കഹോളിനെ ബാക്കി പിടിച്ചെടുത്തിരുന്നു.



