തൃശൂർ : അത്യപൂർവമായ പറക്കും അണ്ണാനെ ക്യാമറയിലാക്കിയിരിക്കുകയാണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ പ്രൊജക്റ്റ് അസിസ്റ്റൻ്റായ കെ. പ്രണവ് . വനഗവേഷണ കേന്ദ്രത്തിൻ്റെ ക്യാമ്പസിലെത്തിയ പറക്കും അണ്ണാൻ തീർത്തും അപ്രതീക്ഷിതമായാണ് പ്രണവിൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. തത്തകളുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കവെ മരച്ചില്ലകൾക്കിടയിൽ കണ്ട ജീവി അപൂർവ അണ്ണാനാണെന്നറിഞ്ഞതോടെ നിരവധി രാത്രികളിൽ അതിനെ കാത്തിരുന്ന് ഒടുവിൽ കാമറയിൽ പകർത്തുകയായിരുന്നു. മുഴക്കമുള്ള ശബ്ദമുള്ള ഇവയ്ക്ക് 31 സെൻ്റീമീറ്റർ നീളമുണ്ട്. ഇതിൽ 24 സെൻ്റീമീറ്ററും വാലാണ്. പിൻ കാലുകളോടു ചേർന്നുള്ള ചർമം വിടർത്തിയാണ് ഇവ ‘ഗ്ലൈഡിംഗ് ‘ സാധ്യമാക്കുന്നത്. പശ്ചിമഘട്ടത്തിലെ അത്യപൂർവ സസ്തനികളാണിവയെന്ന് ഗവേഷകർ പറയുന്നു.
കുഞ്ഞൻ പറക്കും അണ്ണാൻ പീച്ചിയിൽ ക്യാമറയിലായി
