നിര്‍ഭയ കേസ്: പ്രതി അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. വധശിക്ഷ ശരിവച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. കേസിലെ മറ്റ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരുടെ പുനഃപരിശോധന ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പിലാക്കുമെന്ന് സൂചനയുണ്ട്. ബീഹാറിലെ ബുക്‌സാര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്തു തൂക്കുകയറുകള്‍ ഈ ആഴ്ചയ്ക്കകം നിര്‍മ്മിച്ച് നല്‍കണമെന്നാണ് ജയിലിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →