റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മംഗോളിയ: ദിനോസൗറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണ് ഡൈനസോറുകള്‍ അഥവാ ദിനോസറുകള്‍. 243 മുതല്‍ 233.23 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിലാണ് അവ ഭൂമിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നിരുന്നാലും ദിനോസറുകളുടെ പരിണാമത്തിന്റെ കൃത്യമായ ഉത്ഭവവും സമയവും സജീവ ഗവേഷണ വിഷയമാണ്. ആ പഠന ശാഖയ്ക്ക് പുതിയ വെളിച്ചം നല്‍കുന്ന കണ്ടെത്തലാണ് ഗവേഷര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 68 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന പല്ലില്ലാത്ത, രണ്ട് വിരലുകളുള്ള ദിനോസറിന്റെ പുതിയ ഇനമാണ് എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയത്. പക്ഷികളുടേതിന് സമാനമായ പല്ലില്ലാത്ത കൊക്ക് പോലുള്ള ഒക്‌സോക്കോ അവര്‍സാന്‍ എന്ന പുതിയ ഇനത്തിന്റെ അസ്ഥികൂടമാണ് മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. ഒക്‌സോക്കോ അവര്‍സാന്‍ എന്ന് പേരിട്ടിരിക്കുന്ന ഇവ തൂവലുകള്‍ ഉള്ളതും രണ്ട് മീറ്ററോളം നീളത്തില്‍ വളരുന്നവയുമാണ്.പല അടുക്കുകളിലായി തൂവലുകളുള്ള ദിനോസറുകളാണിവ

പറക്കുന്ന ദിനോസര്‍ പക്ഷികള്‍ 1924ല്‍ ഗവേഷകനായ റോയ് ചാപ്മാന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പര്യവേഷണത്തിലാണ് ആദ്യമായി കണ്ടെത്തിയത്. അതും മംഗോളിയന്‍ മരുഭൂമിയില്‍ ആയിരുന്നു. മംഗോളിയയിലെ ഗോബി മരുഭൂമിയോടു ചേര്‍ന്ന് പര്യവേക്ഷണത്തിനെത്തിയതായിരുന്നു മംഗോളിയന്‍ അക്കാദമി ഓഫ് സയന്‍സസിലെ വിദ്യാര്‍ഥികള്‍. നെമെഗ്ഡ് ഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന ആ പ്രദേശം ദിനോസറുകളുടെ ഫോസിലുകള്‍ക്ക് ഏറെ പേരു കേട്ടതാണ്. അങ്ങനെ കുഴിച്ചു ചെന്നപ്പോള്‍ ലഭിച്ചതാകട്ടെ ഒരു ഭീമന്‍ അസ്ഥിയും. ഒറ്റനോട്ടത്തില്‍ ഏതോ പക്ഷിയുടെ നട്ടെല്ലാണ്. പക്ഷേ ഗവേഷകരെ ഞെട്ടിച്ചത് ആ അസ്ഥിയുടെ വലുപ്പമായിരുന്നു. തങ്ങള്‍ ഒരു പുതിയ തരം ദിനോസറിനെയാണു കണ്ടെത്തിയിരിക്കുന്നതെന്ന് ഉറപ്പായിരുന്നു. അക്കാര്യം സ്ഥിരീകരിക്കാന്‍ അസ്ഥി ടോക്കിയോ സര്‍വകലാശാലയിലേക്ക് അയച്ചു. അവരുടെ മറുപടി വന്നതിനു പിന്നാലെയാണ് നെമെഗ്ഡില്‍ ഖനനം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. അങ്ങനെ അക്കാദമി വിദ്യാര്‍ഥികളും ടോക്കിയോ സര്‍കലാശാല ഗവേഷകരും സംയുക്തമായി നടത്തിയ ഖനനത്തിനൊടുവില്‍ പറക്കുന്ന ദിനോസര്‍ പക്ഷിയാണെന്ന് തിരിച്ചറിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *