ന്യൂഡല്‍ഹി: ഹാത്റസ് പെണ്‍കുട്ടിയുടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറായ നിര്‍ഭയയുടെ അഭിഭാഷക സീമ കുശ്വാഹയെ പെണ്‍കുട്ടിയുടെ വീട്ടുകാരുമായി കൂടികാഴ്ച നടത്താന്‍ അനുവദിക്കാതെ യുപി പോലിസ്. പെണ്‍കുട്ടിയുടെ സഹോദരനെ കണ്ടിരുന്നെന്നും താന്‍ കേസ് ഏറ്റെടുക്കണമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീമ കുശ്വാഹ വ്യക്തമാക്കി. വീട്ടുകാരുമായി കൂടിക്കാഴ്ചയ്ക്ക് യുപി പോലീസ് അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ 2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സീമ കുശ്വാഹയാണ് പെണ്‍കുട്ടിക്കു വേണ്ടി ഹാജരായത്. സംഭവത്തില്‍ പ്രതികളായ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നാലുപേര്‍ക്കും വധശിക്ഷ നല്‍കുകയും ചെയ്തിരുന്നു.



