തിരുവനന്തപുരം: ബെന്നി ബഹനാൻ രാജി വെച്ചതിനെ തുടർന്ന് എം.എം. ഹസനെ യു ഡി എഫ് കൺവീനറായി പ്രഖ്യാപിച്ചു. 02 -10 -2020 വെള്ളിയാഴ്ചയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
27 -9 – 2020 നാണ് ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചത്. തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് എം.എം.ഹസനെ കൺവീനറാക്കി കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.
ബെന്നി ബഹനാൻ പാർലമെൻ്റ് അംഗമായി വിജയിച്ചതിനെ തുടർന്ന്
കൺവീനർ സ്ഥാനം ഒഴിയണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടു വെച്ചിരുന്നു. പകരമായി കൺവീനർ സ്ഥാനത്തേക്ക് എം.എം.ഹസൻ വരണമെന്ന് എ ഗ്രൂപ്പ് നേതാക്കൾ നിർദ്ദേശിച്ചു. എന്നാൽ ഇതിന് മങ്ങലേൽപിച്ചു കൊണ്ട് ഐ ഗ്രൂപ്പുമായി ബെന്നി ബഹനാൻ അടുക്കുന്നുവെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ബെന്നി ബഹന്നാൻ രാജിവെക്കുകയും എ ഗ്രൂപ്പിൻ്റെ താത്പര്യം പോലെ തന്നെ കൺവീനർ സ്ഥാനത്തേക്ക് എം.എം.ഹസനെ പരിഗണിക്കുകയുമായിരുന്നു.

