റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവല്‍നി സിഐഎ ഏജന്റാണെന്ന് റഷ്യ

October 2, 2020 - 11:43 am

മോസ്‌കോ: നവല്‍നിക്കെതിരെ രാസായുധം ഉപയോഗിച്ചതിനു തെളിവില്ലെന്നും പ്രതിപക്ഷ നേതാവ് സിഐഎ ഏജന്റുമാരോടൊപ്പം പ്രവര്‍ത്തിക്കുകയാണെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ്.സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് വക്താവിന്റെ പ്രസ്താവനയിലൂടെ റഷ്യ. എന്നാല്‍ റഷ്യന്‍ ഇന്റലിജന്‍സ് സര്‍വീസിലെ മൂന്നു പേര്‍ക്കു മാത്രമേ നോവിചോക് ഉപയോഗിക്കുന്നതിന് ഉത്തരവിടാന്‍ സാധിക്കൂ. ഇവരെല്ലാം പുടിന്റെ കീഴിലാണു പ്രവര്‍ത്തിക്കുന്നതെന്നും നവല്‍നി ആരോപിച്ചു.സംഭവ സമയത്ത് വേദന അറിഞ്ഞിരുന്നില്ല, എന്നാല്‍ മരിക്കുകയാണെന്നു തോന്നിയെന്നും നവല്‍നി വിവരിച്ചു.

ഓഗസ്റ്റ് 20ന് വിമാനയാത്രയ്ക്കിടെയാണു നവല്‍നിക്ക് അസ്വസ്ഥതയുണ്ടായത്. രണ്ടു ദിവസത്തിനു ശേഷം അദ്ദേഹത്തെ ബെര്‍ലിനിലെ ആശുപത്രിയിലേക്കു മാറ്റി.നോവിചോക് രാസായുധമാണു നവല്‍നിക്കു നല്‍കിയതെന്ന് ജര്‍മനി വെളിപ്പെടുത്തി. ജര്‍മനിയുടെ കണ്ടെത്തല്‍ ഫ്രാന്‍സും സ്വീഡനും സ്ഥിരീകരിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *