റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കൈകൂലിയില്‍ രാജസ്ഥാന്‍ ഒന്നാമത്: കേരളത്തില്‍ 10% മാത്രം

November 30, 2019 - 3:15 pm

ന്യൂഡല്‍ഹി നവംബര്‍ 30: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്ന സംസ്ഥാനം രാജസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളില്‍ അഴിമതി കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലെ 78 ശതമാനം ആളുകളും തങ്ങളുടെ കാര്യങ്ങള്‍ സാധിക്കാന്‍ കൈക്കൂലി നല്‍കിയതായി സമ്മതിച്ചു.

ബീഹാറില്‍ 75 ശതമാനം ആളുകളാണ് കാര്യ സാധ്യത്തിനായി പോയ വര്‍ഷം കൈക്കൂലി നല്‍കിയത്. എന്നാല്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ അഴിമതി കുറഞ്ഞു. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 78 ആയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *