ന്യൂഡൽഹി: പാർലമെൻറ് പാസാക്കിയ മൂന്ന് കാർഷികവിളകൾക്ക് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് അംഗീകാരം നൽകി. 27 – 09 -2020, ഞായറാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.
2020 ജൂൺ അഞ്ചാം തീയതി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഉള്ളടക്കമായുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയിരുന്നു. ഫാർമേഴ്സ് ട്രേഡ് ആൻഡ് കോമേഴ്സ് ബിൽ 2020, പ്രൈസ് ഫാം അഷ്വറൻസ് സർവീസസ് ബിൽ 2020, എസെൻഷ്യൽ കമ്മോഡിറ്റീസ് (ഭേദഗതി) ബിൽ 2020 രാഷ്ട്രപതി അംഗീകാരം നൽകിയത്.
കാർഷിക ഉൽപ്പാദനക്ഷമത ഉയർത്തണം. ഉൽപാദനം ചെലവുകുറഞ്ഞതും ലാഭകരവും ആക്കണം. വളരെ ഫലപ്രദമായ ഉൽപ്പന്നങ്ങൾ വിറ്റ് കാശാക്കാൻ കഴിയണം. അതിലൂടെ കാർഷിക മേഖലയിൽ കാർഷിക ഉത്പാദനം വർദ്ധിക്കണം. ഇത്തരം ഉദ്ദേശങ്ങളോടെ കാർഷികമേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ കാതലായ സ്വഭാവവും അതിനുള്ള പരിഹാരവും ആണ് ഈ ബില്ലിൽ പറയുന്നത്.
ഈ കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ച് കർഷകരും പ്രതിപക്ഷ സംഘവും തെരുവിലിറങ്ങുകയും പ്രക്ഷോഭം നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികൾ ഇൽ ഒന്നായ ശിരോമണി അകാലിദൾ ഭരണ സഖ്യം ഉപേക്ഷിക്കുകയും ചെയ്തു.

