റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ പാതയിലെ അമിത ചുങ്കപ്പിരിവിനെതിരെ ഡിവൈഎഫ് ഐ പ്രതിഷേധ ജ്വാല

September 27, 2020 - 10:02 am

ചാലക്കുടി: മണ്ണുത്തി ഇടപ്പളളി ദേശീയ പാതയിലെ ടോള്‍ കൊളളക്കെതിരെ ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി. പൊങ്ങം മുതല്‍ വാണിയമ്പാറവരെയുളള 100 കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.

ചാലക്കുടി ട്രങ്ക് റോഡ് ജംങ്ഷനില്‍ നടന്ന പൊതുയോഗം ജില്ലാക്കമ്മറ്റിയംഗം കെവി രാഗേഷ് ഉദ്ഘാടനം ചെയ്തു. ദേശീയ പാത നിര്‍മ്മാണത്തിന്‍റെ പേരില്‍ നടക്കുന്ന കൊളളക്കെതിരെ ബിജെപിയും കോണ്‍ഗ്രസും മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന് രജേഷ് ആരോപിച്ചു. ടോള്‍ പിരിവ് ആരംഭിച്ചിട്ട് 8 വര്‍ഷം കഴിഞ്ഞിട്ടും റോഡ് നിര്‍മ്മാണത്തിന്‍റെ 70 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധ ജ്വാലയുടെ പൊങ്ങത്ത് നടന്ന ചടങ്ങ് സംസ്ഥാന ട്രഷറാര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പിസി നിഖില്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെആര്‍ സുമേഷ് ,എംജെ ബെന്നി, ഷിബു വര്‍ഗീസ്, വിഎം രമ്യ, എം.കെ പ്രമോദ്, വിഷ്ണുഗോപി, ജ്യോതിഷ് എന്‍എസ്, എന്‍കെ സനീഷ് എന്നിവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *