ന്യൂ ഡല്‍ഹി: ബന്ധം ആരോപിച്ച് ബന്ധം ആരോപിച്ച് മുസ് ലിം യുവാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സന്ദർശിച്ച മനുഷ്യാവകാശ സംഘടന. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കരുക്കൾ നീക്കുന്നത്തിന്റെ ഭാഗമായിട്ടാണ് ഈ അറസ്റ്റിനെ ഭരണപക്ഷവും മറ്റ് ജനാധിപത്യ പാർട്ടികളും വിലയിരുത്തുന്നത് എന്നാണ് മനുഷ്യാവകാശ സംഘടന വ്യക്തമാക്കുന്നത്.
എന്നാൽ ഇതിനെതിരെ ആർ.എസ്എ.സ് സ്ഥിരം വർഗീയ പരാമർശവുമായി എത്തിയിട്ടുണ്ട് . ആർ .എസ് . എസ് എടുത്ത് വീശുന്നത്
ന്യൂനപക്ഷ പ്രീണനം ലക്ഷ്യമാക്കി തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന ആരോപണമാണ് ഉന്നയിക്കുന്നത്.
എൻ.ഐ.എയെ രാഷ്ട്രീയ അജണ്ടകൾക്കായി ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നാണ് ബംഗാളിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായ എ.പി.എച്ച്.ആറിന്റെ ഉപാധ്യക്ഷൻ രഞ്ജിത്ത് സൂറും ആരോപിക്കുന്നത് . “സമീപകാലത്തെ എൻ.ഐ.എയുടെ അന്വേഷണരീതികൾ നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട് . കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കൾ പൗരത്വ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. ഈ അറസ്റ്റ് പൗരത്വ സമരങ്ങളെ കൂടി ഉന്നം വെച്ചുള്ളതാണോ എന്നും സംശയിക്കാതിരിക്കാൻ കഴിയില്ല” രഞ്ജിത്ത് സൂർ പറയുന്നു.
അറസ്റ്റിലായവരുടെ ബന്ധുക്കളെ തങ്ങൾ സന്ദർശിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങൾ പറയുന്നു. കുറ്റാരോപിതരായ ഒമ്പത് പേരും വെറും തൊഴിലാളികളാണ്. ആർക്കും യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ല. അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ വീടുകൾ സന്ദർശിച്ച അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആര്‍) പ്രതിനിധി അബ്ദുസ്സമദ് പറയുന്നു. സെപ്റ്റംബർ 19നാണ് ആറ് പേരെ മുര്ഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിൽ നിന്നും എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തത്. അൽ ഖാഇദയുമായി ബന്ധമുള്ള ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം.
അറസ്റ്റ് സംബന്ധിച്ച കൃത്യമായ വിവരങ്ങളൊന്നും ഇവരുടെ കുടുംബങ്ങൾക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇവർ താമസിച്ചിരുന്നിടത്ത് നിന്ന് കുറ്റം തെളിയിക്കപ്പെടുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തു എന്നാണ് എൻ.ഐ.എ നൽകുന്ന വിശദീകരണം.
എ.പി.എച്ച് ആർ ഉൾപ്പെടെയുള്ള 12 മനുഷ്യാവകാശ സംഘടനകളുമായി സെപ്റ്റംബർ 27 ന് ഒരിക്കൽക്കൂടി മുർഷിദാബാദ് സന്ദർശിക്കുമെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് പ്രതിനിധി പറയുന്നു. സത്യം പുറത്തുകൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
എൻ.ഐ.എ യുവാക്കളെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ബംഗാൾ ഗവണ്മെന്റിനെതിരെ നിരവധി ആരോപണങ്ങളുമായി ബി.ജെ.പി നേതാക്കളും രംഗത്ത് വന്നിരുന്നു. നിരവധി തീവ്രവാദ സംഘടനയിൽ പെട്ടവർ ബംഗാളിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ജീവിക്കുന്നുണ്ടെന്നും, സംസ്ഥാന സർക്കാർ അവർക്ക് അഭയം കൊടുക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നടത്തിയ ആരോപണം. ആർ.എസ്.എസ് പ്രാദേശിക അധ്യക്ഷൻ അജയ് കുമാർ നന്ദിയും മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രംഗത്ത് വന്നിരുന്നു.

