റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഭയിലെ പ്രതിപക്ഷ ബഹളം: നാല് എംഎല്‍എമാര്‍ക്കെതിരെ സ്പീക്കറുടെ നടപടി

November 21, 2019 - 11:42 am

തിരുവനന്തപുരം നവംബര്‍ 21: സഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ താക്കീത് ചെയ്തു. റോജി എം ജോണ്‍, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് എന്നിവരെയാണ് സ്പീക്കര്‍ ശാസിച്ചത്. സ്പീക്കറുടെ നടപടിക്കെതിരെ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താത്കാലികമായി നിര്‍ത്തിവെച്ചു. 303-ാം ചട്ടപ്രകാരമാണ് നടപടി. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രവാക്യങ്ങള്‍ വിളിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *