റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുനലൂര്‍: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ റോഡിനു കുറുകെ കടപുഴകി വീണ മരത്തില്‍ നിന്നും ഓട്ടോഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. പുനലൂര്‍ റെയില്‍വേ സ്‌‌റ്റേഷന്‌ സമീപമാണ്‌‌ സംഭവം.ഇന്നലെ ഉച്ചയോടെ(19.09.2020) തൊട്ടടുത്ത വീട്ടില്‍ ഓട്ടോയില്‍ പാചക വാതകവുമായി എത്തിയ ഡ്രൈവര്‍ റിനു പാചകവാതക സിലണ്ടര്‍ ഇറക്കി കൊണ്ടുനിന്ന സമയം മരം മറിഞ്ഞ്‌ വീഴുന്നത്‌ ശ്രദ്ധയില്‍ പെട്ടതോടെ പെട്ടെന്ന്‌ ഓട്ടോ മുന്നോട്ട്‌ തളളി നീക്കി ഓടിമാറുകയായിരുന്നു. ഓടി രക്ഷപെടുന്നതിനിടയില്‍ വീണ്‌ റിനുവിന്‍റെ വലത്‌കൈക്ക്‌ പരിക്കേറ്റു.

ഫാത്തിമ പബ്ലിക്ക്‌ സ്‌കൂളിന്‌ മുമ്പില്‍ റെയില്‍വേ ഭൂമിയില്‍ നിന്നിരുന്ന കൂറ്റന്‍മരമാണ്‌ മറിഞ്ഞുവീണത്‌. സമീത്തുകൂടി പോയിരുന്ന വൈദ്യുതി പോസ്‌റ്റുകളും ലൈനും പാടെ തകര്‍ന്നു. പുനലൂര്‍ അഗ്നി രക്ഷാസേന അസിസ്റ്റന്‍റ്‌ ഓഫീസര്‍ എ.സാബുവിന്‍റെ നേതൃത്വത്തിലുളള സംഘമെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാ പിച്ചു . ഫയര്‍മാന്മാരായ എ.ഷിജു, എസ്‌ .ഷിബു, ജയകുമാര്‍,നിസാം,ശ്രീകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *