പാലക്കാട് : കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതിരിക്കുകയും പോലീസിനെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.
പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വണം തടസപ്പെടുത്തി, പൊലീസിനെ മർദ്ദിച്ചു, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. പൊലീസിനെ മർദ്ദിച്ചു എന്നത് ജാമ്യമില്ല വകുപ്പാണ്. സമരത്തിനിടെ നടന്ന അക്രമത്തിൽ 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.
എന്നാൽ പൊലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.17 -9 -2020 വ്യാഴാഴ്ച കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. പൊലീസിനും, വി.ടി ബൽറാം എം.എൽ.എ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

