റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൃതദേഹം ഉറപ്പ്‌ വരുത്താതെ വിട്ടുനല്‍കിയതില്‍ ബന്ധുക്കള്‍ പരാതി നല്‍കി

September 15, 2020 - 9:23 am

പൊന്നാനി: ബോട്ടുമറിഞ്ഞ്‌ കടലില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ മൃദേഹം മാറിപ്പോയതായി പരാതി . പൊന്നാനി സ്വദേശിയായ കബീര്‍ 2020 സെപ്‌തംബര്‍ 6-ാംതീതി ഫൈബര്‍ വളളം മറിഞ്ഞ്‌ കാണാതാവുകയായിരുന്നു. അന്നുതന്നെ താനൂരിലും വളളം മറിഞ്ഞ്‌ താനൂര്‍ സ്വദേശികളായ ഉബൈദ്‌, കുഞ്ഞുമോന്‍ എന്നിവരെ കാണാതായിരുന്നു.

ഇവര്‍ക്കായുളള തെരച്ചിലിനൊടുവില്‍ഏതാനും ദിവസം മുമ്പ്‌ താനൂരില്‍ നിന്ന്‌ ഒരാളുടെ മൃതദേഹം ലഭിക്കുകയുണ്ടായി. ഇത്‌ ഉബൈദാണെന്ന്‌ ബന്ധുക്കള്‍ പറഞ്ഞ തോടെ മൃതദേഹം അവര്‍ക്ക്‌ വിട്ടുകൊടുക്കുകയും താനൂര്‍ പളളി ഖബര്‍സ്ഥാനില്‍ സംസ്‌ക്കരിക്കുകയും ചെയ്‌തു. ഈ മൃതദേഹത്തിന്‍റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടൊണ്‌ ലഭിച്ച മൃതദേഹം ഉബൈദിന്റേതല്ലെന്നും, പൊന്നാനിയിലെ കബീര്‍ ആണെന്നും തിരിച്ചറിഞ്ഞത്‌.

മൃതദേഹം ആളുമാറി വിട്ടുകൊടുത്ത്‌‌ ഖബറടക്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന്‌ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെ കാസര്‍കോട്‌ കടലില്‍ നിന്ന്‌ മറ്റൊരു മൃതദേഹം കണ്ടെത്തുകയും അത്‌ ഉബൈദിന്‍റേതാണെന്ന്‌ തിരിച്ചറിയിുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ നേരത്തേ ഖബറടക്കിയ മൃതദേഹം കബീറിന്‍റേതാണെന്ന് ‌സ്ഥിരീകരണമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *