റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കള്ളപ്പണ ആരോപണം: എന്‍ഫോഴ്‌സ്‌മെന്റിനെ കക്ഷി ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

November 15, 2019 - 3:09 pm

എറണാകുളം നവംബര്‍ 15: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പത്ത് കോടി രൂപയുടെ പണമിടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കള്ളപ്പണമാണോയെന്ന് പരിശോധിക്കേണ്ടതാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിലേക്ക് പത്ത് കോടി രൂപ വന്നതില്‍ അന്വേഷണം വേണമെന്നും പാലാരിവട്ടം പാലം അഴിമതിയോടൊപ്പം ഈ പണമിടപാട് കൂടി അന്വേഷണിക്കണമെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി. ഈ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് എന്‍ഫോഴ്സ്മെന്‍റിനെ കക്ഷിയാക്കാന്‍ ഹര്‍ജിക്കാരന് നിര്‍ദ്ദേശം നല്‍കിയത്.

2016 നവംബറില്‍ പത്ത് കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് വന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് കള്ളപ്പണമിടപ്പാടാണോ എന്നതില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു വിജിലന്‍സിന്‍റെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *