റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന്‌ മുഖ്യ മന്ത്രി ഉറപ്പുനല്‍കി. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഭൂപതിവ്‌ ചട്ടങ്ങങ്ങളില്‍ ഭേദഗതിയും, മൂന്നാര്‍ സംരക്ഷണത്തിനായി പ്രദേശത്തെ കെ.ഡി.എച്ച്‌ വില്ലേജ്‌ എന്ന പരിധിയില്‍ ഒതുക്കി പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടം രൂപീകരിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ മാണി എംപി, തോമസ്‌ ചാഴികാടന്‍ എംപി, റോഷി അഗസ്‌റ്റിന്‍ എംഎല്‍എ എന്നിവര്‍ നല്‍കിയ നിവേതനത്തിനുളള മറുപടിയിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

1964 ഭൂമിപതിവ്‌ ചട്ടത്തിലും, 1993 പ്രത്യേക ഭൂമി പതിവ്‌ ചട്ടത്തിലും ഭൂമിയുടെ ഉപയോഗം സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ പട്ടയ ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ കഴിയൂ. അര നൂറ്റാണ്ട്‌ മുമ്പ്‌ അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ തയ്യാറാക്കിയ പട്ടയ ചട്ടം കാലാനുസൃതമായി മാറ്റം വരുത്തണമെന്നും ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും കേരളാ കോണ്‍ഗ്രസ്‌ (എം) നല്‍കിയ നിവേതനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *