തിരുവനന്തപുരം : 16-09-2020, ബുധനാഴ്ച വരെ ശക്തമായ മഴ സംസ്ഥാനത്ത് ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ടും എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ്ദം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനാൽ വരും ദിവസങ്ങളിൽ വടക്കൻകേരളത്തിൽ ആയിരിക്കും ശക്തമായ മഴ. കൂടാതെ പൊഴിയൂർ മുതൽ കാസർകോട് വരെ 2.7 മീറ്റർ ഉയരം വരെ തിരമാലക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കടലിൽ പോകരുത്.
സംസ്ഥാനത്തെ സെപ്റ്റംബർ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
