ന്യൂഡല്‍ഹി നവംബര്‍ 13: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യക്കേസിലും സുപ്രീംകോടതി നാളെ (വ്യാഴാഴ്ച) വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരാമര്‍ശത്തെ റഫാല്‍ വിഷയത്തിലെ കോടതിവിധിയുമായി ബന്ധപ്പെടുത്തിയതിന് എതിരെയാണ് രാഹുലിനെതിരെ കേസ്. ബിജെപി എംപി മീനാക്ഷി ലേഖിയാണ് കേസ് സമര്‍പ്പിച്ചത്.
രാഹുല്‍ മാപ്പ് പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിന് വേണ്ടി ഹാജരായ അഭിഷേക് സിങ്വി വാദിച്ചിരുന്നു. എന്നാല്‍ മാപ്പപേക്ഷ തള്ളിക്കളഞ്ഞ് നടപടിയെടുക്കണമെന്ന് മീനാക്ഷിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി വാദിച്ചു.

