തിരുവനന്തപുരം നവംബര്‍ 1: നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് എഴുത്തച്ഛന്‍ പുരസ്ക്കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അഞ്ച് ലക്ഷം രൂപയുടെ പുരസ്ക്കാരം. സാംസ്കാരികമന്ത്രി എകെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അഭയാര്‍ഥികള്‍, മരണസര്‍ട്ടിഫിക്കറ്റ്, ആള്‍ക്കൂട്ടം, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്‍റെ യാത്രകള്‍ തുടങ്ങിയതാണ് ആനന്ദിന്‍റെ പ്രശസ്ത കൃതികള്‍.
കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങളും വയലാര്‍ അവാര്‍ഡും നേടിയിട്ടുള്ള ആളാണ് ആനന്ദ്.

