റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാകിസ്ഥാന് വേണ്ടി ചൈന നിര്‍മ്മിച്ച അത്യാധുനിക യുദ്ധകപ്പല്‍ നീറ്റിലിറക്കി

August 25, 2020 - 10:44 am

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സൈനിക, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാന് വേണ്ടി ചൈന നിര്‍മ്മിച്ച അത്യാധുനിക യുദ്ധകപ്പലുകള്‍ നീറ്റിലിറക്കി.

നാല് കപ്പലുകളാണ് പാകിസ്ഥാന് വേണ്ടി ചൈന നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് നീറ്റിലിറക്കിയത്. ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലായ ടൈപ്പ് 054എ/പി ആണ് പാകിസ്താനായി ചൈന നിര്‍മ്മിച്ചത്. മറ്റൊരു രാജ്യത്തിന് വേണ്ടി ചൈന നിര്‍മ്മിക്കുന്ന ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. അത്യാധുനിക റഡാറുകളും മിസൈലുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 134 മീറ്ററാണ് നീളം. പുതിയ കപ്പലിനുള്ളിലെ ആയുധങ്ങളെല്ലാം ചൈനയില്‍ നിര്‍മ്മിച്ചവയാണ്.എഫ്-22പി യുദ്ധക്കപ്പലിന് പിന്നാലെയാണ് പാകിസ്താന്‍ 054എ/പി സ്വന്തമാക്കുന്നത്.

യുദ്ധക്കപ്പല്‍ ഏറ്റെടുക്കുന്നതോടെ പാക് നാവികസേനയുടെ കരുത്ത് നിലവിലുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ളവ 2021ഓടെ പാക് നാവികസേനക്ക് ചൈന കൈമാറും.കപ്പല്‍ കൈമാറ്റം ചെയ്യുന്നതിന് മുന്നോടിയായി ഷാങ്ഹായിലെ ഹുഡോങ് സോങ്ഹുവ ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ നിരവധി ചൈനീസ് ഉന്നത ഉദ്യോഗസ്ഥരും നാവിക സേന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *