ന്യൂസീലാന്റ്: 2019 മാര്‍ച്ച് 15 ന് ന്യൂസീലന്‍ഡിലെ രണ്ടുപളളികളില്‍ ബ്രെന്റന്‍ ടറന്റ് നടത്തിയ വെടിവയ്പ്പില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടുപളളികളില്‍ ആക്രമണം നടത്തിയ ശേഷം ആര്‍ഷ് ബട്ടണിലെ പളളിയില്‍ ആക്രമണം നടത്താന്‍ പോകുന്ന വഴിയിലാണ് ഇയാളെ പോലീസ് പിടി കൂടിയത്. 51 പേര്‍ കൊല്ലപ്പെട്ടതായി ബ്രെന്റന്‍ ടറന്റ് കോതിയില്‍ സമ്മതിച്ചു.
അയാള്‍ കഴിയുന്നത്ര പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും, മൂന്നാമതൊരു പളളികൂടി ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും കോടതി കണ്ടെത്തി. പോലീസ് ചോദ്യം ചെയ്യലില്‍ എനിക്ക് കഴിയുന്നത്ര ആളുകളെ കൊല്ലാനാണ് രണ്ടുപളളികളിലേക്കും പോയതെന്ന് ടാറന്റ് പറഞ്ഞതായി ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ബെര്‍ണാബി ഹാവെസ് പറഞ്ഞു. മുസ്ലീങ്ങളിലും യൂറോപ്യന്‍ ഇതര കുടിയേറ്റക്കാരിലും ഭയം വളര്‍ത്താനാണ് പ്രതി ഉദ്ദേശിച്ചതെന്നും, തന്റെ പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങളാല്‍ പ്രചോദിതമായാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
വെടിവയ്പ്പുകളില്‍ മൂന്നു വയസുകാരനായ മുക്കാദ് ഇബ്രാഹിം എന്ന ഒരു കൊച്ചുകുഞ്ഞും ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. പിതാവിന്റെ കാലില്‍ പറ്റിപിടിച്ചിരിക്കുമ്പോഴാണ് കുഞ്ഞിന് വെടിയേല്‍ക്കുന്നതെന്ന് ദൃക്‌സാക്ഷികള്‍ കോടതിയില്‍ വെളിപ്പെടുത്തി. കോടതി മുറിയില്‍ നിറകണ്ണുമായാണ് ആളുകള്‍ എത്തിയിരുന്നത്. വന്‍സുരക്ഷയിലാണ് 29 കാരനായ ടറന്റിനെ കോടതിയില്‍ ഹാജരാക്കിയത. മറ്റൊരു 40 പേരെ കൊല്ലാന്‍ ശ്രമിച്ചതായും തീവ്രവാദ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.