തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എല്ലാ ജില്ലകളിലേക്കുമായി 14 മന്ത്രിമാർക്കാണ് ചുമതല നൽകിയത്.
മന്ത്രി സി.പി. ജോണിനാണ് തിരുവനന്തപുരത്തിന്റെ ചുമതല. ഷിബു ബേബി ജോണിന് കൊല്ലം ജില്ലയുടെയും പി.സി വിഷ്ണുനാഥിന് പത്തനംതിട്ട ജില്ലയുടെയും ചുമതല നൽകി.
ആലപ്പുഴ ജില്ലയുടെ ചുമതല എം. ലിജുവിനാണ്. കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ്, എറണാകുളത്ത് റോജി എം. ജോൺ എന്നിവർക്കാണ് ചുമതല. ഒ.ജെ. ജനീഷിന് തൃശൂരിന്റെ ചുമതല നൽകി.
എൻ. ഷംസുദ്ദീന് പാലക്കാട് ജില്ലയുടെ ചുമതല നൽകിയപ്പോൾ മലപ്പുറത്ത് പി.കെ. ബഷീറിനും കോഴിക്കോട് എ.പി. അനിൽകുമാറിനുമാണ് ചുമതല. വയനാട് – ടി. സിദ്ദിഖ്, കണ്ണൂർ -സണ്ണി ജോസഫ്, , കാസർഗോഡ് – കെ.എം. ഷാജി എന്നിങ്ങനെയാണ് മന്ത്രിമാരുടെ ചുമതല.
ജില്ലയിലെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല ഈ മന്ത്രിമാർക്കായിരിക്കും. അതേസമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്ക് ജില്ലകളുടെ ചുമതലയില്ല.