നാഗ്പൂര്‍: പലതരം പാസ് വേഡുകള്‍ നമ്മള്‍ ദിവസവും ഉപയോഗിക്കാറുണ്ട്. എന്നാല്‍ മണിക്കൂറില്‍ തന്നെ പല തവണ ഉപയോഗിക്കുന്നത് ഫോണിലെ പാറ്റേണ്‍ പാസ്‌വേഡായിരിക്കും. ഈ പാസ്‌വേഡ് കിട്ടിയാല്‍ നമ്മുടെ ഫോണ്‍ ആര്‍ക്കും ഉപയോഗിക്കാനും സാധിക്കും. ഇതിന് ഒരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് നാഗ്പൂര്‍ പോലിസ്.
ചിത്രങ്ങള്‍ വരച്ച് കൊണ്ട് ശക്തമായ പാറ്റേണ്‍ പാസ് വേഡ് നിര്‍മ്മിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അവര്‍ പുറത്ത് വിട്ടത്. അടിപൊളി, സൂപ്പര്‍ തുടങ്ങിയ കമന്റുകളോടെ നാഗ്പൂര്‍ പോലിസിന്റെ ഈ പാസ്‌വേഡ് വിദ്യ വൈറലായിട്ടുണ്ട്. ആയിരകണക്കിന് ആളുകളാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

