റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 250ൽ ​അ​ധി​കം മ​ര​ണ​ങ്ങ​ളാ​ണ് സംഭവിച്ചിട്ടുളളത്

ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നതായി റിപ്പോർട്ടുകൾ

April 29, 2026 - 5:54 am

 

.ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ അ​ഞ്ചാം​പ​നി വ്യാ​പ​ക​മാ​യി പ​ട​രു​ന്നു. രാ​ജ്യ​ത്തെ 64 ജി​ല്ല​ക​ളി​ൽ 58 എ​ണ്ണ​ത്തി​ലും രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്‌​ത​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. മാ​ർ​ച്ച് 15 മു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്‌​ത ക​ണ​ക്കു​ക​ൾ പ്ര​കാ​രം 250ൽ ​അ​ധി​കം മ​ര​ണ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

മ​രി​ച്ച​വ​രി​ൽ 91 ശ​ത​മാ​ന​വും ഒ​രു വ​യ​സി​നും 14 വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ൾ

അ​ഞ്ചാം​പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​രി​ൽ 91 ശ​ത​മാ​ന​വും ഒ​രു വ​യ​സി​നും 14 വ​യ​സി​നും ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ്. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ആ​രോ​ഗ്യ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വാ​ക്‌​സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടിരുന്നു

2017-2023 കാ​ല​യ​ള​വി​ൽ 89 ശ​ത​മാ​നം മു​ത​ൽ 93 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്ന വാ​ക്‌​സി​നേ​ഷ​ൻ നി​ര​ക്ക് 2025-ൽ 59.6 ​ശ​ത​മാ​ന​മാ​യി കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യും കോ​വി​ഡ് മ​ഹാ​മാ​രി​യും വാ​ക്‌​സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​താ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *