റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇളവ് അനുവദിച്ചതിൽ രൂക്ഷ വിമർശനവുമായി ഉക്രൈൻ പ്രസിഡണ്ട്

ന്യൂഡൽഹി :സെലൻസ് കീ, അമേരിക്കക്കെതിരെ തിരിഞ്ഞു.പച്ചിമേഷൻ യുദ്ധത്തിൻറെ സാഹചര്യത്തിൽ അവിടെ നിന്നും ആവശ്യത്തിന് എണ്ണ ഇറക്കുമതി ചെയ്യുവാൻ കഴിയാതെ ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇളവ് അനുവദിച്ചതിൽ രൂക്ഷവി വിമർശനവുമായി ഉക്രൈൻ പ്രസിഡണ്ട് സെലൻസ് കീ രംഗത്ത് വന്നു

.ഉക്രൈയിനുമായി റഷ്യ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് അമേരിക്ക റഷ്യൻ എണ്ണയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നത്.റഷ്യയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യ എണ്ണ വാങ്ങി ലാഭമുണ്ടാക്കുകയാണെന്നും റഷ്യ ആ പണം ഉപയോഗിച്ച് ഉക്രൈനിൽ യുദ്ധത്തിൽ ആളുകളെ കൊല്ലുകയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു.ഇത് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ തിരുവാ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ ഗൾഫിൽനിന്ന് എന്ന സുഗമമായി എത്തിക്കുവാൻ കഴിയാത്ത സാഹചര്യം യുദ്ധം മൂലം സംജാതമായതോടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →