കോഴിക്കോട്| കോഴിക്കോട് മൂഴിക്കലില്‍ ബന്ധുക്കളായ 20 കാരനും 16 കാരിയും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് പോലീസ് പരിശോധന നടക്കുകയാണ്.
മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ബന്ധുക്കള്‍ ആണെന്ന് പോലീസ് വ്യക്തമാക്കി. ഏപ്രിൽ 13 തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം . 14 ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടക്കുകയാണ്. തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു..
