റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മു​ഖ്യ​മ​ന്ത്രിയുടെ ചി​ത്ര​ത്തോ​ടൊ​പ്പം അ​ധി​ക്ഷേ​പ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പ് ചേ​ർ​ത്തു : 19 കാരനെതിരെ കേസ്

April 13, 2026 - 9:36 pm

​കണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം അ​ധി​ക്ഷേ​പ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പ് ചേ​ർ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ‘പ്രി​യ​ദ​ർ​ശി​നി ഓ​ലാ​യി​ക്ക​ര’ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് ‘സ്വ​ർ​ണ്ണ​ക്ക​ള്ള​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സാ​ണ് 19 വ​യ​സ്സു​കാ​ര​നാ​യ അ​നു​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

പി​ണ​റാ​യി സ്വ​ദേ​ശി​യാ​യ സു​ധീ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും മ​നഃ​പൂ​ർ​വം ല​ഹ​ള​യു​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു എ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. പി​ണ​റാ​യി സ്വ​ദേ​ശി​യാ​യ സു​ധീ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. പ്ര​സ്തു​ത പോ​സ്റ്റ് പ​രാ​തി​ക്കാ​ര​നും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും വ​ലി​യ രീ​തി​യി​ലു​ള്ള മാ​ന​സി​ക വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നും ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി ശ്ര​മി​ച്ച​തെ​ന്നും എ​ഫ്.​ഐ.​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *