കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥിയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. വാണിമേല്‍ വയല്പീടികയില് താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന് ജസ്ലന്‍(10) നേരെയാണ് ആക്രമണമുണ്ടായത്.
സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് ആക്രമണം.
കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതേ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 29 ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് ജസ്ലന്‍ നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.


