പത്തനംതിട്ട: കൊടുമണ്ണിൽ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. എൽകെജി വിദ്യാർഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് പരിക്കേറ്റത്. വിവേകിയുടെ മുഖത്താണ് തെരുവ് നായ കടിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പര്വേശിപ്പിച്ചു.
പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരുന്ന സമയത്തായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്.


