കൊച്ചി | കളമശേരിയില്‍ കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി .അട്ടപ്പാടി സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച (മാർച്ച് 15) യായിരുന്നു സംഭവം പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവര്‍ച്ച.
തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരികയാണ്.
സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കളമശേരിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ്‌സ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്. തൂണില്‍ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവര്‍ച്ച നടത്തിയത്. ഒരുപവനിലേറെ തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി കവര്‍ന്നത്. തലയുടെ പിന്‍ഭാഗത്ത് മുറിവേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരികയാണ്.
