റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊ​ണ്ടി​മു​ത​ൽ കേ​സ് : മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് വിധി പ​റ​യും

March 17, 2026 - 6:25 am

തി​രു​വ​ന​ന്ത​പു​രം : തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് വിധി പ​റ​യും. കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി മൂ​ന്ന് വ​ർ​ഷം ത​ട​വ് ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും ഈ ​ആ​വ​ശ്യം ത​ള്ളി​യ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

മൂ​ന്ന് വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ൽ ജ​ന​പ്ര​തി​നി​ധ്യ നി​യ​മ പ്ര​കാ​രം ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​ൻ അ​യോ​ഗ്യ​ത​യു​ണ്ട്.ശി​ക്ഷ മ​ര​വി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ത​നി​ക്ക് മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ആ​ന്‍റ​ണി രാ​ജു ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 1990 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *