ഡോ.​ വ​ന്ദ​ന ദാ​സ് വധക്കേസി​ലെ വി​ധി ഇ​ന്ന്

ക​ടു​ത്തു​രു​ത്തി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍ജ​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച കേ​സി​ലെ വി​ധി ഇ​ന്ന്. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. 2023 മേ​യ് പ​ത്തി​ന് പു​ല​ര്‍ച്ചെ 4.15 ഓ​ടെ​യാ​ണ് ഡോ.​ വ​ന്ദ​ന ദാ​സി​ന് (23) ആ​ശു​പ​ത്രി​യി​ല്‍ കു​ത്തേ​റ്റ​ത്.പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യെ​ത്തി​ച്ച​ കൊ​ല്ലം കു​ട​വ​ട്ടൂ​ര്‍ എ​ല്‍പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി സ​ന്ദീ​പ് (46) ആ​ണ് ഡോ​ക്ട​റെ കു​ത്തി​യ​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ വ​ച്ച് സ​ര്‍ജി​ക്ക​ല്‍ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് ഡോക്ടറെ കുത്തുകയായിരുന്നു.

നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ പ്ര​തി​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ

മു​ട്ടു​ചി​റ ന​മ്പി​ച്ചി​റ​ക്കാ​ലാ​യി​ല്‍ കെ.​ജി. മോ​ഹ​ന്‍ദാ​സി​ന്‍റെ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക​മ​ക​ളാ​യി​രു​ന്നു വ​ന്ദ​ന. വീ​ട് നി​റ​യെ വ​ന്ദ​ന​യു​ടെ ഓ​ര്‍മ​ക​ളു​ള്ള വ​സ്തു​ക്ക​ളും പു​സ്ത​ക​ങ്ങ​ളും പ​ട​ങ്ങ​ളു​മെ​ല്ലാം സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. മ​ര​ണം ന​ട​ന്ന് ര​ണ്ട് വ​ര്‍ഷ​വും 10 മാ​സ​വും ഏ​ഴ് ദി​വ​സ​വും ആ​കു​മ്പോ​ഴാ​ണ് വി​ധി വ​രു​ന്ന​ത്.നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ പ്ര​തി​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഇ​ന്ന് വി​ധി കേ​ള്‍ക്കാ​നാ​യി ത​ങ്ങ​ള്‍ കോ​ട​തി മു​റി​യി​ലു​ണ്ടാ​കു​മെ​ന്നും മോ​ഹ​ന്‍ദാ​സും വ​സ​ന്ത​കു​മാ​രി​യും പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →