ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃ​ശൂ​ര്‍: ട്രെ​യി​നി​ല്‍​നി​ന്നു ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി (40) ആ​ണ് മാർച്ച് 12 വ്യാ​ഴാ​ഴ്ച രാ​വി​ലെ വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നും പു​ഴ​ലേ​ക്ക് വീ​ണ​ത്. ദൂ​രെ​നി​ന്ന് സം​ഭ​വം ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ലെ സ്‌​കൂ​ബ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച സ്‌​കൂ​ബാ ടീം ​മ​ണി​ക്കൂ​റു​ക​ള്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യാ​ണ് പ​ടി​ഞ്ഞാ​റ് ചാ​ല​ക്കു​ടി​യി​ലെ കു​ടു​ങ്ങാ​പ്പു​ഴ​ക​ട​വ് പ​രി​സ​ര​ത്തു​നി​ന്ന് മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്ത​ത്.

അ​ങ്ക​മാ​ലി​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീവനക്കാരനാണ്

അ​ങ്ക​മാ​ലി​യി​ലെ ക​ര​യാം​പ​റ​മ്പി​ല്‍ ഒ​രു ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ച്യു​താ​ന​ന്ദ ഷേ​ണാ​യി നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →