റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ഉ​ട​ൻ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം : കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്

March 10, 2026 - 4:32 pm

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്. ഭാ​ര്യ​യു​മാ​യി ഒ​ത്തു​തീ​ർ​പ്പാ​യി എ​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ അ​വ​സാ​നി​പ്പി​ക്കേ​ണ്ട വി​ഷ​യ​മ​ല്ല ഇ​തെ​ന്നും വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ല​പാ​ട് പ​റ​യ​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ചേ​ർ​ന്ന പ്ര​വൃ​ത്തി​യാ​ണോ ഇ​തെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്ക​ണം. ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് ഉ​ട​ൻ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം. ഇ​താ​ണൊ സ​ർ​ക്കാ​രി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ധാ​ർ​മി​ക​ത​യെ​ന്നും സ​ണ്ണി ജോ​സ​ഫ് ചോ​ദി​ച്ചു.

വിഷയം അ​തീ​വ ഗു​രു​ത​ര​മെ​ന്ന് വി​ല​യി​രു​ത്തി ഘ​ട​ക ക​ക്ഷി​ക​ളു​ൾ

അ​തേ​സ​മ​യം, കോ​ളി​ള​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഗ​ണേ​ഷ്കു​മാ​ർ വി​വാ​ദം ഒ​ത്തു​തീ​ർ​പ്പി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഭാ​ര്യ ബി​ന്ദു മേ​നോ​നെ വി​ളി​ച്ച് മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി. ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്നം പു​റ​ത്തു​വ​ന്ന​തോ​ടെ ഗ​ണേ​ഷ് കുമാർ സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു. ഘ​ട​ക ക​ക്ഷി​ക​ളു​ൾ​പ്പ​ടെ ഗ​ണേ​ഷ് വിഷയം അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്തി​യ​ത്. ഇ​തി​നി​ട​യി​ലാ​ണ് പ്ര​ശ്നം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്കെ​ത്തു​ന്ന​ത്.

‌ഗ​ണേ​ഷി​നെ ഇ​ട്ടെ​റി​ഞ്ഞ് പോ​കാ​നി​ല്ലെ​ന്ന് ബി​ന്ദു മേ​നോ​ൻ

വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ ബി​ന്ദു മേ​നോ​ൻ പ്ര​തി​ക​രി​ച്ചു. ഗ​ണേ​ഷ് തി​ങ്ക​ളാ​ഴ്ച സ​ഹോ​ദ​രി​യെ വി​ളി​ച്ച​താ​യും ഇ​ന്ന്‌ ത​ന്നെ​യും വി​ളി​ച്ചെ​ന്നും ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു. മ​ന്ത്രി ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ന്നും ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നു​മാ​ണ് ബി​ന്ദു മേ​നോ​ൻ പ​റ​യു​ന്ന​ത്. ഗ​ണേ​ഷി​നെ ഇ​ട്ടെ​റി​ഞ്ഞ് പോ​കാ​നി​ല്ലെ​ന്നും അ​ത്ര​മേ​ൽ ഇ​ഷ്ട​പ്പെ​ടു​ന്നെ​ന്നും ബി​ന്ദു മേ​നോ​ൻ പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *